Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defamation Against

Alappuzha

തോ​മ​സ് കെ. ​തോ​മ​സി​നെ​തി​രേ മാ​ന​ന​ഷ്ട​ത്തി​ന് വ​ക്കീ​ല്‍ നോ​ട്ടീ​സ്

എ​ട​ത്വ: സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​ന്‍ പ​ണം വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ജി ജോ​സ​ഫ് നി​ല​വി​ലെ എം​എ​ല്‍​എ​യും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ തോ​മ​സ് കെ. ​തോ​മ​സി​നെ​തി​രേ മാ​ന​ന​ഷ്ട​ത്തി​ന് വ​ക്കീ​ല്‍ നോ​ട്ടീ​സ​യ​ച്ചു. സ​ജി ജോ​സ​ഫ് സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ള്‍ തോ​മ​സ് കെ. ​തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു.

ഈ ​പ്ര​സ്താ​വ​ന​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​സ​ത്യ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണെ​ന്നും അ​വ ത​ന്‍റെ സ​ല്‍​പ്പേ​രി​നും വി​ശ്വാ​സൃ​ത​യ്ക്കും രാ​ഷ്ട്രീ​യ ധാ​ര്‍​മി​ക​ത​യ്ക്കും ഗു​രു​ത​ര​മാ​യ വി​ള്ള​ലു​ണ്ടാ​ക്കി​യെ​ന്നും നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു.

അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ടി ​ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ട​ന്‍ പി​ന്‍​വ​ലി​ച്ച് പൊ​തു​വേ​ദി​യി​ല്‍ മാ​പ്പു പ​റ​യ​ണ​മെ​ന്ന് സ​ജി ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​​ല്ലാ​ത്തപ​ക്ഷം സി​വി​ല്‍, ക്രി​മി​ന​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക സ്ഥാ​പ​ന​മാ​യ സ​മീ​ര്‍ ആ​ൻ​ഡ് അ​മാ​നി അ​റ്റോ​ര്‍​ണീ​സ് മു​ഖേ​നെ​യാ​ണ് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up